സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജി.എച്ച് എസ് എസ് ഉദിനൂരില്‍ നടന്നു. ജില്ലാ പോലീസ് മേധാവി പി ബിജോയ് ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സുമേഷ്, പടന്ന പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. അനില്‍കുമാര്‍ , തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ്, കാസര്‍കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ , തൃക്കരിപ്പൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു എസ് എഫ് ആര്‍ ഒ ഗണേശന്‍, പി.ടി. എ പ്രസിഡന്റ് വി.വി സുരേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി ലീന , പ്രധാനാധ്യാപിക കെ സുബൈദ , സെന്‍ട്രല്‍ എ.യു പി എസ് പ്രധാനാധ്യാപകന്‍ വി.വേണുഗോപാലന്‍, ചന്തേര അഡീഷണല്‍ എസ് ഐ സി.പ്രദീപ് കുമാര്‍, കെ പി രാജീവന്‍, സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ പി നരേന്ദ്രന്‍, എസ് പി.സി പ്രോജക്ട് ജില്ലാ കണ്‍വീനര്‍ കെ അശോകന്‍ , കെ.ടി. രജീഷ് എന്നിവര്‍ സംസാരിച്ചു. എസ് പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി സത്യന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *