കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിലുള്‍പ്പെടുത്തണമെന്ന് കുമ്പളയില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (ഗഖഡ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷ്‌റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സുരേന്ദ്രന്‍ ചീമേനി അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, ബി.ജെ.പി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് റൈ, മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ യൂണിയന്‍ ട്രഷറര്‍ കെ.എം.അബ്ബാസ് ഓണന്ത, എഴുത്തുകാരന്‍ അബ്ദുല്‍ ഖാദര്‍ ബില്‍ റോഡി ,എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ ലത്തീഫ് കുമ്പള സ്വാഗതവും, ഐ.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷനായി, സംസ്ഥാന ട്രഷറര്‍ ഇ.പി.രാജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സംഘടന ചര്‍ച്ചയ്ക്ക് വിവിധ മേഖല കമ്മിറ്റികളില്‍ നിന്നെത്തിയ പ്രതിനിധികള്‍ നേതൃത്വം നല്‍കി.സുരേഷ് കൂക്കള്‍ സ്വാഗതവും, ധന്‍ രാജ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.വി.ചന്ദ്രദാസ്, രാഘവന്‍ മാണിയാട്ട്, അശോകന്‍ നീര്‍ച്ചാല്‍, ഹസന്‍ ബദിയടുക്ക, പൊതുപ്രവര്‍ത്തകന്‍ കെ.എം.അബ്ബാസ് ഓണന്ത, എഴുത്തുകാരന്‍ അബ്ദുല്‍ ഖാദര്‍ വില്‍ റോഡി എന്നിവരെ ആദരിച്ചു.പുതിയ ഭാരവാഹികള്‍:
സുരേഷ് കൂക്കള്‍ (പ്രസിഡന്റ്), ചന്ദ്രദാസ് തൃക്കരിപ്പൂര്‍, രവിന്ദ്രന്‍ കൊട്ടോടി (വൈസ് പ്രസിഡന്റ് മാര്‍), സുരേന്ദ്രന്‍ ചിമേനി (സെക്രട്ടറി), പുരുഷോത്തമ ഭട്ട്, ധന്‍രാജ് (ജോ സെക്രട്ടറിമാര്‍, ഐ മുഹമ്മദ് റഫീക്ക് (ട്രഷറര്‍), കമ്മിറ്റി അംഗങ്ങള്‍ രവീന്ദ്രന്‍ മഞ്ചേശ്വരം, സുബൈര്‍ ബദിയടുക്ക , അബ്ദുള്‍ ലത്തിഫ് കുമ്പള, അബ്ദുള്‍ ലത്തിഫ് ഉളുവാര്‍ എന്നിവരെ തിരഞ്ഞെടുത്തു