ഉദുമ: ബേക്കല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി പ്രത്യേക പദ്ധതി വേണമെന്നും നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഡയാലസിസിനായി നെട്ടോട്ടമോടുന്ന രോഗികള്‍ക്കായി ഉദുമ സര്‍ക്കാര്‍ ആശുപത്രിയില്‍ അതിനായി സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ നായര്‍, പി.പി. കൃഷ്ണന്‍, എന്‍. യാശോദ, ചെരിപ്പാടി ഗോപികൃഷ്ണന്‍ നായര്‍, പ്രമോദ് നായര്‍, കുഞ്ഞിരാമന്‍ നായര്‍, കെ.ഹരിദാസ്, ടി.വി. കുമാരന്‍, പി. ജയരാജ്, കെ. ബിജു, പി. വി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രഭാകരന്‍ തെക്കേക്കര (പ്രസിഡന്റ്), പന്തല്‍ നാരായണന്‍, നാരായണന്‍ ആചാരി (വൈ. പ്രസി.) പി. രാമചന്ദ്രന്‍ (ജന. സെക്ര. ), എ. രവീന്ദ്രന്‍, പി. പി. ശ്രീധരന്‍(സെക്രട്ടറിമാര്‍), കെ. വി. രാജഗോപാലന്‍ (ട്രഷറര്‍). പ്രസിഡന്റായിരുന്ന കെ.വി. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.