രാജപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ്‌ന്റെ നിര്യാണത്തില്‍ കള്ളാറില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി അനുശോചനയോഗം ചേര്‍ന്നു. മണ്ഡലം വൈസ് പ്രസിഡന്റ് പി.സി തോമസ് അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, കള്ളാര്‍ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ അബ്ദുള്‍മജീദ്, എ കെ മാധവന്‍ നായര്‍, സജി പ്ലാച്ചേരി, പി.കെ രാമചന്ദ്രന്‍, രാജേഷ് പെരുമ്പള്ളി, വ്യാപാരി വ്യാവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയംപുരയിടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.