വെള്ളരിക്കുണ്ട് സ്‌കൂളിന് അനുവദിച്ച ബസ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫ്‌ലാഗ് ഓഫ് ചെയ്തു

വെള്ളരിക്കുണ്ട് :രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളരിക്കുണ്ട് കരുള്ളടുക്കം സെന്റ് ജോസഫ് യു പി സ്‌കൂളിന് അനുവദിച്ച ബസിന്റെ ഫ്‌ലാഫ് ഓഫ് കാസറഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മാലോത്ത് കസബ സ്‌കൂളിന് അനുവദിച്ച ബസ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് ഫോറോന വികാരി ഫാ :ഡോ ജോണ്‍സണ്‍ അന്ത്യങ്കുളം, ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, യു ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ എ.സി ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, പഞ്ചായത്ത് അംഗം വിനു, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ജിമ്മി ഇടപ്പാടി, കെ പി സി സി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ സണ്ണി കള്ളുവേലില്‍, വി മാധവന്‍ നായര്‍, കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ജോസഫ്, മുഹമ്മദ് ശിഹാബ്, സാജന്‍ പൂവന്നിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *