പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ആഴിപൂജ ഉത്സവം സമാപിച്ചു. ശനിയാഴ്ച പകല്‍ നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമം, സഹസ്രനാമാര്‍ച്ചന, സുനീഷ് പൂജാരിയുടെ സാന്നിധ്യത്തില്‍ സമൂഹപ്രാര്‍ഥനയും നടന്നു. ഹരിനാമകീര്‍ത്തനം, സദ്ഗ്രന്ഥ പാരായണം, സര്‍വൈശ്വര്യ വിളക്ക് പൂജ, അയ്യപ്പ സ്വാമി സംഗമം, കുടിവെപ്പ്, വിഷ്ണുസഹസ്രനാമജപവും വിവിധ സമിതികളുടെ ഭജനകളുമുണ്ടായി.
വൈകുന്നേരം കരിപ്പോടി പ്രാദേശിക മാതൃസമിതിയുടെ തിരുവാതിരകളിയും പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് വനിതാവേദിയുടെ കൈകൊട്ടികളിയും പള്ളിക്കര ഗുരുവാദ്യ സംഘത്തിന്റെ ശിങ്കാരി മേളവും ഉണ്ടായി. രാത്രി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിന്ന് കോട്ടിക്കുളം, പാലക്കുന്ന് വഴി താലപ്പൊലി എഴുന്നള്ളത്ത് മന്ദിരത്തിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ ആഴിപൂജയ്ക്കുള്ള ആഴികൂട്ടലും ആഴിപൂജയും നടന്നു. ആഴിയാട്ടവും തുടര്‍ന്ന് കൂട്ട ശരണം വിളിയോടെ ആഴിപൂജ സമാപിച്ചു.