അനുവാദമില്ലാതെ 500 രൂപയെടുത്തു; അനുജനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

മുംബൈ: അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. താനെയിലെ കല്യാണ്‍ ഏരിയയില്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അനുവാദമില്ലാതെ പണമെടുത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതി അനുജനുമായി വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. വാക്ക് തര്‍ക്കം രൂകഷമായപ്പോള്‍ പ്രകോപിതനായ ഇയാള്‍ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *