രാജപുരം:മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി രാജപുരത്ത് സ്വീകരണം നല്കി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സബിത ബി അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ അഡ്വ. ജെബിമേത്തര്‍,മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്, ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ഡി സി സി സെക്രട്ടറി സുരേഷ് പി വി, കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കാര്ത്തികേയന് , ബ്ലോക്ക്പഞ്ചായത്തംഗം രേഖ സി ,രജിത കെ , സജിപ്ലച്ചേരി,തുടങ്ങിയവര്‍പ്രസംഗിച്ചു. മുന്‍ മഹിള കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് രമ ബി സ്വാഗതവും,കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഗീത പി നന്ദിയും പറഞ്ഞു. പൂടംകല്ലില്‍ നിന്ന് നൂറ് കണക്കിന് മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വീകരണസ്ഥലമായ രാജപുരത്തേക്ക് സ്വീകര ജാഥയും നടത്തി.