കോളിച്ചാല്‍ : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയിലെ കോളിച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പട്ട് സംയുക്ത ഓട്ടോറിക്ഷ യുണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധ സമരം സംയുക്ത ഓട്ടോറിക്ഷാ യൂണിയന്‍ പ്രസിഡണ്ട് പ്രസാദ് പി.പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് കുമാര്‍, വിനുരാജ് എസ്.ബി, രതീഷ്, രാജു മാന്ത്രക്കളം, സതീശന്‍, ഗോപാലന്‍, വിനോദ് കുമാര്‍, അനീഷ് വി.ആര്‍, ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ രാജു മാന്ത്രക്കളം, പസാദ് പി.പി, ഉഷ എന്നിവര്‍ സംസാരിച്ചു.
നൂറുകണക്കിന് വാഹനങ്ങളും, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരും ഉപയോഗിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് PWD അധികാരികള്‍ക്ക് നിരവധി തവണ വിവിധ സംഘടനകള്‍ രേഖാമുലം പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത അധികൃതരുടെ നിലപാടില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. അനുകൂലമായ തീരുമാനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്ത പക്ഷം വഴി തടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി .