വെള്ളിക്കോത്ത്: കേരള സംസ്ഥാന യുവജന ബോര്‍ഡ് കാസര്‍ഗോഡ് ജില്ല യുവജന കേന്ദ്രം, വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി വിവേകാനന്ദ ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അഡ്വക്കറ്റ് പി നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് വിവേകാനന്ദ ദര്‍ശനങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വിവേകാനന്ദന്‍ ധരിച്ച വസ്ത്രത്തിന്റെ നിറ ത്തെ ആസ്പദമാക്കി അദ്ദേഹത്തെ ഒരു പ്രത്യേക മതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമിക്കുന്നത് യുവ തലമുറ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റു ബാലവേദി ആന്റ് സര്‍ഗവേദി രക്ഷാധികാരി പി. മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സര്‍ഗ്ഗ വേദി സഹ രക്ഷാധികാരി പി. ജയചന്ദ്രന്‍ സംസാരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് കോഡിനേറ്റര്‍ വൈശാഖ് ശോഭനന്‍ സ്വാഗതവും നെഹ്‌റു സര്‍ഗ്ഗ വേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് നന്ദിയും പറഞ്ഞു