കാഞ്ഞങ്ങാട്: മത മൈത്രി സൗഹാര്‍ദ്ദം വിളിച്ചോതിക്കൊണ്ട് അതിഞ്ഞാല്‍ ദര്‍ഗ ശരീഫ് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ പാട്ട് ഉത്സവം നടക്കുന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ എത്തി. രണ്ടാം പാട്ടുത്സവ ദിനമായ ഞായറാഴ്ച 3:00 മണിയോടുകൂടിയാണ് അതിഞ്ഞാല്‍ ദര്‍ഗ ശരീഫ് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി, ട്രഷറര്‍ സി. എച്ച്.സുലൈമാന്‍ ഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി. എം. ഫാറൂഖ് ഹാജി, വൈസ് പ്രസിഡന്റുമാരായ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ബി. മുഹമ്മദ് ഹാജി ജോയിന്റ് സെക്രട്ടറിമാരായ അഷ്‌റഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി. എച്ച്. റിയാസ് എന്നിവരും എം. എം. കെ. മുഹമ്മദ് കുഞ്ഞി, റമീസ് അഹമ്മദ്, യൂസഫ് കോയാപള്ളി എന്നിവരാണ് ക്ഷേത്ര സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നത്. ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുസ്ലിം ജമാഅത്ത് ഭാരവാഹികളെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍ അംഗങ്ങളായ എന്‍. വി. ബേബി രാജ്, വി. നാരായണന്‍, കെ. വി. അശോകന്‍ ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളായ വി. കമ്മാരന്‍, സി. വി. തമ്പാന്‍, തോക്കാനം ഗോപാലന്‍, നാരായണന്‍, കുതിരുമ്മല്‍ ഭാസ്‌കരന്‍, ക്ഷേത്രംഎക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, ടി.വി. തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മടിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി. എം. ജയദേവന്‍ അതി ഞ്ഞാല്‍ ദര്‍ഗ ശരീഫ് ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ ഫണ്ടിലേക്ക് അതിഞ്ഞാല്‍ ദര്‍ഗ ശരീഫ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വകയായുള്ള ഫണ്ട് കൈമാറല്‍ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.