വേലാശ്വരം : വിശ്വ ഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വേലാശ്വ രത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷം 2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 19 വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയാണ്. അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കവികളെ പങ്കെടുപ്പിച്ചുകൊണ്ട് കവി സമ്മേളനം നടന്നു. ദിവാകരന്‍ വിഷ്ണുമംഗലം കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കവി സമ്മേളനത്തില്‍ പ്രകാശന്‍ ചെന്തളം, കാര്യമ്പു വാണിയംപാറ, ബാലഗോപാലന്‍ കാഞ്ഞങ്ങാട്,അജയ് പ്രസീത്,വിനു വേലാശ്വരം,എ.വി. പവിത്രന്‍ മുകേഷ് വെള്ളിക്കോത്ത്, വിനീത് തട്ടുമ്മല്‍, പ്രസാദ് വേലാശ്വരം എന്നിവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. എം. ചന്തു കുഞ്ഞി സ്വാഗതവും ടി പത്മനാഭന്‍ വേലാശ്വരം നന്ദിയും പറഞ്ഞു.