കള്ളാര്‍ ചെറുപനത്തടിയില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കള്ളാര്‍ അരിങ്കല്ല് സ്വദേശി മണി സാമിയുടെ മകന്‍ പ്രസാദ് (47) ആണ് മരണപ്പെട്ടത്. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രാജപുരം പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കിണറ്റില്‍ നിന്നും എടുത്തത്. ചെറുപനത്തടിയിലെ അജിത്തിന്റെ വീട്ടിലെ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് തിരിച്ച് കയറുന്നതിനിടയായിരുന്നു സംഭവം