രാജപുരം :കോടോത്ത് ഡോ അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫലവൃഷ തൈകള്‍, പൂച്ചെടികള്‍ എന്നിവ നട്ടും ചുമര്‍ ചിത്രങ്ങള്‍ വരച്ചും സ്‌കൂളും പരിസരവും സൗന്ദര്യവത്കരണത്തിന് ഗംഭീരമായ തുടക്കം കുറിച്ചു. പ്രിസിപ്പാള്‍ പി എം ബാബു, പ്രോഗാം ഓഫീസര്‍ കെ ജയരാജന്‍, പ്രശസ്ത ചിത്രക്കാരന്‍ വിനോദ് അമ്പലത്തറ, സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ ജസ്റ്റിന്‍ റാഫേല്‍, മദര്‍ പി റ്റി എ പ്രസിഡന്റ് നീതുരാജ് അധ്യപകരായ ജനാര്‍ദ്ധനന്‍, നിഷാന്ത് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.