കള്ളാര്‍ : കോവിഡ് കാലത്ത് സര്‍വീസ് നിലച്ച ചുള്ളിത്തട്ട് – കള്ളാര്‍ കാഞ്ഞങ്ങാട് സ്വകാര്യ ബസ് പെര്‍മിറ്റ് അടിയന്തിരമായി പുതുക്കണമെന്നും, ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സ് അനുവദിക്കണമെന്നും സി.പി.ഐ കള്ളാര്‍ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എന്‍ പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം കെ.എം തോമസ് പതാക ഉയര്‍ത്തി. എ.കെ മാത്യു കുരുവിള അദ്ധ്യക്ഷനായി. റിനിഷ് മാത്യും രക്തസാക്ഷി പ്രമേയവവും അനിഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എ രാഘവന്‍, ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍, മണ്ഡലം കമ്മറ്റി അംഗം ടി.കെ നാരായണന്‍ എന്നീവര്‍ സംസാരിച്ചു. കളളാര്‍ ബ്രാഞ്ച് സെക്രട്ടറിയായി സാമുവല്‍ ജോസഫിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.