റാഷീദിന്റെ ദുരൂഹ മരണം: ഉന്നതസംഘം അന്വേഷിക്കണം -ആക്ഷന്‍ കമ്മിറ്റി

മുളിയാര്‍: മൂലടുക്കത്തെ കവുപാടി ചായ്മൂല പ്രദേശത്ത് ഡിസംബര്‍ 11ന് മരണപ്പെട്ട നിലയില്‍ കണ്ട അബ്ദുല്‍ റാഷീദ് എന്ന യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അകറ്റണമെന്നും ഉന്നതതല അന്വേഷണത്തിലൂടെ കുടുംബത്തിന്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂലടുക്കം പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍ പേഴ്‌സണ്‍ റൈസ റാഷിദ് അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ധനന്‍, ബ്ലേക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത്, വിവിധ രാഷ്ട്രീയ കക്ഷി സന്നദ്ധ സംഘടനാ നേതാക്കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ജയ കൃഷ്ണന്‍ മാസ്റ്റര്‍, ബിഎം. അബുബക്കര്‍, എം.കെ.അബ്ദുള്‍ റഹിമാന്‍ ഹാജി, ഐത്തപ്പന്‍, മന്‍സൂര്‍ മല്ലത്ത്, ഗംഗാധരന്‍ നായര്‍, ഷെരീഫ് കൊടവഞ്ചി, വിജയന്‍ പാണുര്‍, മാര്‍ക്ക് മുഹമ്മദ്, സുധി മുളിയാര്‍, ഭാസ്‌ക്കരന്‍ നായര്‍, സുനില്‍ കുമാര്‍, എം.പി.രവിന്ദ്രന്‍, എം.പി.ഉപേന്ദ്രന്‍, സി.സുലൈമാന്‍, ജാസര്‍ പെവ്വല്‍, സിഎംആര്‍ റാഷിദ് എന്നിവര്‍ പ്രസംഗിച്ചു.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ബി.എം.അബൂബക്കര്‍ (ചെയര്‍മാന്‍) സിഎംആര്‍. റാഷിദ്, എം.പി. ഉപേന്ദ്രന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍)
എം.എ.അസീസ് (ജനറല്‍ കണ്‍വീനര്‍) സി.സുലൈമാന്‍, സുനില്‍ കുമാര്‍ (കണ്‍വീനര്‍) ഗംഗാധരന്‍ നായര്‍ (ട്രഷറര്‍)
ബി.എം.സംസീര്‍, കെഎ അബ്ദുല്‍റഹ്മാന്‍, എം.ബി. റസാഖ്,സിഎ. നസീര്‍ എം.പി. രവീന്ദ്രന്‍, ഭാസ്‌കരന്‍ നായര്‍, എം.സി.സുജിത് കുമാര്‍, സിഎച്ച്.സിറാജ്, ഹാരിസ് താനി, വിജയന്‍ പാണൂര്‍, ഹമീദ് താനി, ശരീഫ് കുയ്യാല്‍, ബഷീര്‍താനി, സുജാത (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *