മുളിയാര്‍: മുളിയാര്‍ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അരനൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന സ്വന്തം കെട്ടിടം ജീര്‍ണിച്ച് ഉപയോഗ പ്രദമല്ലാതായതിനെ തുടര്‍ന്ന് നാല് വര്‍ഷം മുമ്പാണ് വാടക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്വന്തമായുള്ള സ്ഥലത്ത് ഉടന്‍ പുതീയ കെട്ടിടം പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബി.എം. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.കെ. ഹംസ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഖാലിദ് ബെള്ളിപ്പാടി, മാര്‍ക്ക് മുഹമ്മദ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല ഡെല്‍മ, രമേശന്‍ മുതലപ്പാറ, അനീസ മന്‍സൂര്‍ മല്ലത്ത്, എംഎസ്. ഷുക്കൂര്‍, ബിഎം.ഹാരിസ്, എബി കലാം, അബ്ബാസ് കൊളച്ചപ്, ലെത്തീഫ് ഇടനീര്‍, അബ്ദുള്‍ റഹിമാന്‍ ചൊട്ട, ബിഎ.മുഹമ്മദ് കുഞ്ഞി, ഷെരീഫ് പന്നടുക്കം, ശിഹാബ് ആലൂര്‍, ബിഎം.ശംസീര്‍, ഷെഫീഖ് മൈക്കുഴി, അബൂബകര്‍ ചാപ്പ, എസ്എം. മുഹമ്മദ് കുഞ്ഞി, എംഎച്ച്. അബ്ദുള്‍ റഹിമാന്‍, അബ്ദുള്‍ റഹിമാന്‍ ബെള്ളിപ്പാടി, കെ.അബ്ദുള്‍ ഖാദര്‍ കുന്നില്‍, അബ്ദുള്‍ റഹിമാന്‍ ബസ്റ്റാന്റ്, ഹമീദ് മല്ലം, ഹംസ പന്നടുക്കം, മുസ്തഫ ബിസ്മില്ല എന്നിവര്‍ സംബന്ധിച്ചു.