രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എഴുപതാം വാര്‍ഷികാഘോഷവവും യാത്രയയപ്പും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വ്യാഴം, വെള്ളി (ജനുവരി 16,17) ദിവസങ്ങളില്‍ നടക്കും. പുഴയോരം എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വിളംബരജാഥയും നടക്കും. വെള്ളിയാഴ്ച നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ് എന്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് സി.കെ ഉമ്മര്‍ അധ്യക്ഷ നാകും. വി.കെ. സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പൂര്‍വ്വ അധ്യാപകരെ ആദരി ക്കല്‍, ഗുരുവന്ദനം, പൂര്‍വ്വവിദ്യാര്‍ഥി കലാമേള തുടങ്ങിയവ നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ അധ്യക്ഷനാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംഘാടകസമിതി ചെയര്‍ മാന്‍ ടി.കെ. നാരായണന്‍, ബി. അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരി കാലായില്‍, എം. കൃഷ്ണകുമാര്‍, പ്രധാന ധ്യാപിക കെ. ബിജി ജോസഫ്, പി .ടി.എ. പ്രസിഡന്റ് സി.കെ. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.