ഉദുമ : 27 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിങ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഉദുമ ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഉദുമ ടൗണ്‍ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി ശശീന്ദ്രന്‍, വത്സലന്‍, വാര്‍ഡ് അംഗങ്ങളായ വി. കെ. അശോകന്‍,ബിന്ദു സുധന്‍, ശകുന്തള ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സൗഹൃദ ഫുട്‌ബോള്‍ മത്സരവുമുണ്ടായിരുന്നു .