രാജപുരം : വിനോദസഞ്ചാരത്തിന് ഏറെസാധ്യതയുള്ള കുടുംബൂര്‍ പ്രദേശത്ത് നിലവിലുള്ള ഡാമില്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കണമെന്നും, നെല്ലിത്താവ് -പൂക്കയം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കെഎസ്ആര്‍ടിസി ബസ്സ് ആരംഭിക്കാണമെന്നും കുടുംബൂര്‍ സ്‌കൂള്‍ പരിസരത്ത് കുട്ടികള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ അലഞ്ഞു തിരിയുന്ന തെരുവ് നായകളുടെ ശല്യത്തിന് പരിഹാരം കാണണമെന്നും, കുടുംബൂര്‍ പാലം – സ്‌കൂള്‍ ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നും ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികള്‍: വിനോദ് കുമാര്‍ എ.കെ ( പ്രസിഡന്റ്), അനില്‍ കുമാര്‍ എ (സെക്രട്ടറി), രാധാകൃഷ്ണന്‍ എം.കെ (ട്രഷറര്‍).