പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ആചാരസ്ഥാനികനായിരുന്ന കോരൻ കാരണവരുടെ സ്മരണയ്ക്കായി തെക്കേക്കര തായത്ത് വയനാട്ടുകുലവൻ തറവാട്ടിൽ സ്ഥാപിച്ച പ്രവേശന കവാടം സമർപ്പിച്ചു. മകൻ അശോകൻ പാക്യാരയാണ് കവാടം പണിതീർത്തത്. പുത്തരികൊടുക്കൽ ദിവസം ക്ഷേത്ര ആചാരസ്ഥാനികർ സമർപ്പണ കർമം നിർവഹിച്ചു.