പാണുരിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വിന് പര്യാപ്തമായതും, എരിഞ്ചേരി അടുക്കം പാണൂര്‍ കടപ്പ്. പെരടഞ്ചി കടപ്പ് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് പാണൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധം ഗതാഗത സൗകര്യം ഒരുക്കുന്നതിനും, നാട്ടിലെ കൃഷി സ്ഥലത്ത് ജലസേചന ലഭ്യത ഉറപ്പ് വരുത്തി കൃഷിയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് 80 ലക്ഷം രൂപ ചിലവില്‍ പാണൂര്‍ കടപ്പില്‍ കടപ്പ് തോടിന് പാലത്തോടെ പണിയുന്ന വി.സി.ബി. കം ട്രാക്ടര്‍ വേയുടെ ശിലാസ്ഥാപന കര്‍മ്മം ഉദുമ എംഎല്‍എ.
സി. എച്ച്. കുഞ്ഞമ്പു നിര്‍വ്വഹിച്ചു.
ദീര്‍ഘകാലമായുള്ള നാടിന്റെ സ്വപ്നത്തിന് തുടക്കം കുറിച്ച ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നാട് ഒന്നിച്ച് അണിചേര്‍ന്നു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇ മോഹനന്‍ സ്വാഗതം ആശംസിച്ചു. ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലാലി ജോര്‍ജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. ജനാര്‍ദ്ദനന്‍ വൈസ് പ്രസിഡണ്ട്, മുളിയാര്‍ ഗ്രാമപഞ്ചായത്ത് എം. അനന്യ ഗ്രാമ പഞ്ചായത്ത് അംഗം. വി. കുഞ്ഞിരാമന്‍, പി നാരായണന്‍ നായര്‍ ഇ. ജനാര്‍ദ്ദനന്‍, കോണ്‍ട്രാകര്‍ സുറകത്ത് സി. എ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ഇ. വേണുഗോപാലന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.