രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നലാം വര്‍ഡില്‍ കോടോത്ത് വെച്ച് നടന്ന വയോജന സംഗമം ശ്രദ്ധേയമായി. ‘കുര്‍ത്തോം പുതുക്കാം വര്‍ത്താനോം പറയാം ‘ എന്ന പേരില്‍ നടത്തിയ പരിപാടി ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും തിരിഞ്ഞു നോട്ടമായിരുന്നു. ഔദ്യോഗിക ചടങ്ങുകളുള്‍പ്പെടെ എല്ലാംകാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് വാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങളാണ്. ടി കോരന്‍ അധ്യക്ഷത വഹിച്ചു.റിട്ടയേഡ് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എസ് പീതാംബരന്‍ സംഗമം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി , ബോളിയമ്മ, നാടക പ്രര്‍ത്തക ഒ.പി.ചന്ദ്രന്‍, നാടന്‍ പാട്ടുകലാകാരന്‍ ഷാജി പിലിക്കോട് , എന്നിവര്‍ നേതൃത്ത്വം നല്‍കി.