പാലക്കുന്ന് : കനിവ് പാലിയേറ്റീവ് ഉദുമ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ ജില്ല ചെയര്‍മാന്‍ കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സോണല്‍ പ്രസിഡണ്ട് പി. കുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. രാജേന്ദ്രന്‍, ക്ലസ്റ്റര്‍ സെക്രട്ടറിമാരായ ദിവാകരന്‍ ആറാട്ട് കടവ്, അബ്ബാസ് പാക്യാര, ഗോപാലകൃഷ്ണന്‍ മാങ്ങാട്, ട്രഷറര്‍ മുജിബ് മാങ്ങാട്, ബി. കൈരളി, പി.കെ.മുകുന്ദന്‍, ഇ. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ബോക്‌സ് ഷുഹൈബിന് നല്‍കി തുടക്കം കുറിച്ചു.