വായനയെ ഉത്സവമാക്കി മാറ്റി പാലക്കുന്നില്‍ വായനോത്സവം

പാലക്കുന്ന് : വായനയുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തി പാലക്കുന്നില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനോത്സവം. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല വായനമത്സരമാണ് മികച്ച വായനക്കാരുടെ സംഗമമായി മാറിയത്. മാസങ്ങള്‍ക്ക് മുമ്പേ നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയായിരുന്നു മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തിന് 7, മുതിര്‍ന്നവര്‍ രണ്ടാം വിഭാഗത്തിനും വനിത വിഭാഗത്തിനും 9, മുതിര്‍ന്നവര്‍ ഒന്നാം വിഭാഗത്തിന് 10,യു പി വിഭാഗത്തിന് 5 എന്നീ ക്രമത്തിലാണ് പുസ്തകങ്ങള്‍ ഗ്രന്ഥശാലകള്‍ വഴി വായനയ്ക്കായി ലഭ്യമാക്കിയത്.നവമാധ്യമങ്ങള്‍ വഴി പുസ്തക പരിചയവും ഒരുക്കിയിരുന്നു. ഗ്രന്ഥശാലകളിലും ഹൈസ്‌കൂളുകളിലും വെച്ച് പ്രാഥമിക മത്സരവും തുടര്‍ന്ന് താലൂക്ക്തല മത്സരവും സംഘടിപ്പിച്ചിരുന്നു.

ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. വി. കുഞ്ഞിരാമന്‍ വായനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രന്ഥാലോകം മുഖ്യ പത്രാധിപര്‍ പി. വി. കെ. പനയാല്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി. പ്രഭാകരന്‍ ,ജോ. സെക്രട്ടറി ടി. രാജന്‍, വൈസ് പ്രസിഡണ്ട് എ. കെ. ശശിധരന്‍, പി. ദാമോദരന്‍, പി. വേണുഗോപാലന്‍, പി വി. രാജേന്ദ്രന്‍, പള്ളം നാരായണന്‍,പി. ബിജു, സുനില്‍ പട്ടേന, എച്ച്. ദാമോദരന്‍, ജി. അംബുജാക്ഷന്‍, കെ. കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *