പാലക്കുന്ന് : കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്തില്‍ ആറ് മാസം മുന്‍പ് തകര്‍ന്ന കലുങ്കിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അതിലൂടെയുള്ള യാത്രാ ദുരിതം തുടരുകയാണ്. ഈ മാസം മധ്യത്തോടെ അനുബന്ധ റോഡുപണിയും തീര്‍ത്ത് യാത്ര സൗകര്യം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരാഴ്ച്ച മുന്‍പ് ഏതാനും ലോഡ് ജില്ലി റോഡു വക്കില്‍ കൊണ്ടിട്ട് പോയതല്ലാത്ത റോഡ് പണി ഇതുവരെയും തുടങ്ങാത്തതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ആ വഴി കടന്ന് പോകാന്‍ ബുദ്ധിമുട്ടുകയാണ്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും അവിടെ കയറിയിറങ്ങുന്നവരും പൊടിശല്യം മൂലം പൊറുതിമുട്ടുകയാന്നാണ് വ്യാപകമായുള്ള പരാതി.ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരും ഏറെയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദും ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടിയും പറഞ്ഞു. എത്രയും വേഗം പണി തീര്‍ത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഗര്‍ത്തം രൂപം രൂപപെട്ടിട്ടും കലുങ്ക് നിര്‍മിക്കാന്‍ തുടങ്ങിയത് തന്നെ ഏറെ മുറവിളിക്ക് ശേഷമായിരുന്നു. ജലവാഹിനി പൈപ്പ് മുറിച്ച് പ്ലഗ് ഇട്ടതിനാല്‍ രണ്ടാഴ്ചയോളം ഇവിടെ കുടിവെള്ളവും മുടങ്ങിയിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചുകിട്ടാനും നാട്ടുകാര്‍ക്ക് പ്രതിഷേധിക്കേണ്ടി വന്നതും വാര്‍ത്തയായിരുന്നു.