കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുല കൊത്തല്‍ ചടങ്ങ് നടന്നു. ദേവസ്ഥാന പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ക്ഷേത്ര സ്ഥാനികരുടെയും കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കുലകള്‍ കൊത്തിയെടുത്തത്. കളിയാട്ട ദിവസങ്ങളില്‍ ദേവീ ദേവന്മാര്‍ക്കും ശ്രീകോവിലിനകത്തും നിവേദ്യത്തിനും മറ്റുമായാണ് ഈ കൊത്തിയെടുത്ത കുലകള്‍ പഴുപ്പിച്ച് ഉപയോഗിക്കുക. ജനുവരി 28ന് ആരംഭിക്കുന്ന കളിയാട്ട മഹോത്സവം മുപ്പത്തിയൊന്ന് വരെ നീണ്ടുനില്‍ക്കും കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരുമല്‍ കാഴ്ച സമര്‍പ്പണവും വിവിധ തെയ്യങ്ങളുടെ പുറപ്പാടും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.