നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാര്‍ത്ഥം കേരള ഒളിമ്പിക് അസോസിയേഷന്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കനത്ത മഴയെ അവഗണിച്ച് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിനു മുന്നില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയുമായ വി.ശിവന്‍കുട്ടിയും ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൂട്ടയോട്ടം സമാപിച്ചു.