കാഞ്ഞങ്ങാട്: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് അസോസിയേഷന്റെ നാലാം സംസ്ഥാന സമ്മേളനം ജനുവരി 27ന് കാഞ്ഞങ്ങാട് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘടനയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ 40 ഓളം മെമ്പര്‍മാര്‍ ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. വി. സുഗതന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായപി. വി.രവീന്ദ്രന്‍, കെ. വി. സുരേന്ദ്രന്‍, ടി.വി. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ബ്ലോക്ക് വി. കെ. പ്രകാന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ബാബു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.