രാജപുരം : പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന അടോട്ടുകയ ഗവ: വെൽഫെയർ സ്കൂളിന് സ്കൂൾ വാഹനം അനുവദിക്കണമെന്ന് സി.പി.ഐ കപ്പള്ളി വെസ്റ്റ് ബ്രാഞ്ച് സമ്മേളനം പ്രമേയ ത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ രാഘവൻ ഉദ്ഘാടനം ചെയ്തു. പാർട്ടി മുതിർന്ന അംഗം പ്രകാശ് സി.കെ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ.എൻ രവി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ദിവാകരൻ രക്തസാക്ഷി പ്രമേയവും,സുനിരഘു അനുശോചന പ്രമേയവും, മണ്ഡലം കമ്മറ്റി അംഗം കെ. സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു:
കള്ളാർ ലോക്കൽ സെക്രട്ടറി ബി. രത്നാകരൻ നമ്പ്യാർ, മണ്ഡലം കമ്മറ്റി അംഗം ടി.കെ നാരായണൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ അബ്ദുൾ മജീദ്, ഡെന്നി തോമസ്, ചന്ദ്രാവതി എന്നിവർ സംസാരിച്ചു.
കെ.ആർ ചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറിയായും സുനി രഘുവിനെ ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറി യായും തെരഞ്ഞെടുത്തു.