അഞ്ഞനമുക്കൂട് ചേലക്കോടൻതറവാട്ടിൽമെയ് 9,10തിയ്യതികളിൽ നടക്കുന്ന പ്രതിഷ്ഠാ കളിയാട്ടമഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപികരണം നടന്നു.

രാജപുരം: അഞ്ഞനമുക്കൂട് ചേലക്കോടൻതറവാട്ടിൽമെയ് 9,10തിയ്യതികളിൽ നടക്കുന്ന പ്രതിഷ്ഠാ കളിയാട്ടമഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപികരണ യോഗം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ഗോപി കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സബിത ബി , രാധാകൃഷ്ണൻ കെ, എന്നിവർ സംസാരിച്ചു. മധു പെരിയ സ്വാഗതവും ബാബു കോളിച്ചാൽ നന്ദിയും പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയർമാനായി പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരയണനെയും, കൺവീനറായി ദാമോദരൻ പന്നിത്തോളത്തെയും , ട്രഷറർ ആയി ഇ ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *