ബളാൽ ശ്രീ ഭഗവതി ക്ഷേത്ര കലശ മഹോത്സവത്തിലെ മാലിന്യ സംസ്കരണത്തിന് ഹരിത ദേവാലയം പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ബളാൽ ശ്രീ ഭഗവതി ക്ഷേത്ര കലശ മഹോത്സവത്തിലെ മാലിന്യ സംസ്കരണത്തിന് ഹരിത ദേവാലയം പദ്ധതി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ അബ്ദുൽ ഖാദർ ഉത്ഘാടനം
ചെയ്തു.
ബളാൽ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 മുതൽ 11 വരെ നടക്കുന്ന ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിന് മാലിന്യ ശേഖരണത്തിനും സംസ്ക രണത്തിനും വിപുലമായ പദ്ധതികൾ നടപ്പാക്കും. ഹരിതം എന്റെ ദേവാലയം എന്ന പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിൽ പ്ലാസ്റ്റിക് , ഒറ്റ തവണ ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ഉപയോഗം പൂർണമായും നിയന്ത്രിക്കും.
ഭക്ഷണവും കുടിവെള്ളവും വാഴയിലയിലും സ്റ്റീൽ പ്ലേറ്റുകളിലും ഗ്ലാസുകളിലും വിതരണം ചെയ്യും. ഭക്ത ജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കുന്നതിന് ഓലക്കൊട്ടകൾ മെടഞ്ഞു തയ്യാറാക്കിട്ടുണ്ട്. ചന്തയിലെ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമസേനക്ക് കൈമാറും. ആയതിന് നിശ്ചിത ഫീസ് കടയുടമയിൽ നിന്നും ഈടാക്കും. ഓരോ ദിവസത്തേയും അജൈവ മാലിന്യങ്ങൾ അന്നന്നു തന്നെ ശേഖരിച്ചു സൂക്ഷിക്കും.
ജൈവ മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനമൊരുക്കും.
മഹോത്സവത്തിന് ഭക്ഷണമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംബന്ധിച്ച് വെള്ളരിക്കുണ്ട് കുടുമ്പാരോഗ്യ കേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ഷെറിൻ എന്നിവർ സംസാരിച്ചു.
ഹരിതം എന്റെ ദേവാലയം കർമ പദ്ധതി ആഘോഷ കമ്മറ്റി കൺവീനർ പി കുഞ്ഞികൃഷ്ണൻ നായർ വിശദീകരിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ വി മാധവൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ വി രാമചന്ദ്രൻ നായർ, വർക്കിങ് ചെയർമാൻ ഇ ഭാസ്കരൻ നായർ, ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ഹരീഷ് പി നായർ, ട്രെഷറർ സി ദാമോദരൻ, മാതൃസമിതി പ്രസിഡന്റ്‌ ജ്യോതി രാജേഷ്, സെക്രട്ടറി രേഷ്മ രാധാകൃഷ്ണൻ ,യു എ എ കമ്മറ്റി പ്രധിനിധി ബിജു ഇടയില്യം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *