ഉദയപുരം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളിൽ

രാജപുരം:ഉദയപുരം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളിൽ ബ്രഹ്മശ്രീ ഇരിവൽ ഐ കെ കേശവ തന്ത്രികളുടെ മഹനീയ കാർമ്മികത്വത്തിൽ നടക്കും.
23 ന് രാവിലെ 5 മണിക്ക് നടതുറക്കൽ 6 മണിക്ക് ഗണപതിഹോമം, 7.30 ന് ഉഷപൂജ 9 മണിക്ക് ലളിത സഹസ്രനാമം, 10.30 ന് കലവറ ഘോഷയാത്ര, 10.35 ന് ഭക്തി ഗാനസുധ, 12.30 ന് മഹാപൂജ, വൈകുന്നേരം 6.30 ന് ഭജന, 7.30 ന് ശാസ്ത്രീയ നൃത്ത അരങ്ങേറ്റം, തുടർന്ന് വിവിധ കലാപരിപാടികൾ.
24 ന് രാവിലെ നടതുറക്കൽ ഗണപതി ഹോമം, ഉഷപൂജ 9 മണിക്ക് ആനപ്പന്തൽ ഉയർത്തൽ, 9.15 ന് ലളിത സഹസ്രനാമം, 12 മണിക്ക് മഹാപൂജ. 6
മണിക്ക് എരുമക്കുളം ധർമ്മശാസ്ത ഭജനമന്ദിരത്തിൽ നിന്നും താപ്പൊലിയേന്തിയ ബാലികമാർ, മുത്തുകുടകൾ വിവിധ വാദ്യമേളങ്ങൾ, വിവിധ ദൃശ്യാവിഷ്ക്കാരങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന വർണ്ണ ശമ്പളമായ ഘോഷയാത്ര.
7 മണിക്ക് തിരു അത്താഴത്തിന് അരി അളക്കൽ, 8 മണിക്ക് അത്താഴ പൂജ 9 മണിക്ക് നൃത്ത അരങ്ങേറ്റം. തുടർന്ന് വിവിധ കലാപരിപാടികൾ.
25 ന് രാവിലെ നടതുറക്കൽ, ഗണപതി ഹോമം, ഉഷ പൂജ 9 മണിക്ക് ലളിത സഹസ്രനാമം, 10 മണിക്ക് പുല്ലാങ്കുഴൽ രാഗാർച്ചന, 12 മണിക്ക് മഹാപൂജ,
6 മണിക്ക് ദീപാരാധന തായമ്പക, 7.30 ന് ശാസ്ത്രിയ നൃത്ത വിരുന്ന്, 8.30 ന് വിവിധ കലാപരിപാടികൾ. 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്.
തുടർന്ന് നൃത്തോത്സവത്തോടുകൂടി മഹോത്സവം സമാപിക്കും.

26ന് രാത്രി 8 മണിക്ക് ക്ഷേത്രാധിനതയിലുള്ള കാവിൽ തെയ്യം കൂടൽ,
27 ന് ഉച്ചയ്ക്ക് 12.30 ന് കരിം ചാമുണ്ഡി ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്,
എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
ക്ഷേത്രം രക്ഷാധികാരികളായ എൻ പി ബാലസുബ്രമണ്യൻ , ഗോപാലൻ വാഴവളപ്പ് , ക്ഷേത്രം പ്രസിഡൻ്റ് കെ ദാമോദരൻ നായർ കണ്ടത്തിൽ , ആഘോഷ കമ്മിറ്റി ചെയർമാൻ വി കുഞ്ഞമ്പു , ക്ഷേത്രം സെക്രട്ടറി കെ വി ബൈജു എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *