രാജപുരം: കരുവാടകം ശ്രീ ദുർഗ്ഗ പരമേശ്വരി ക്ഷേത്രത്തിലെ വാർഷിക ജനറൽ ബോഡി യോഗം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു.
ക്ഷേത്രം പ്രസിഡന്റ് എ സി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കജാഞ്ചി രാമസ്വാമി വിശിഷ്ടതിഥിയായി , സമിതി ജില്ലാ സെക്രട്ടറി രമേശൻ വഴക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ നാരായണൻ മാസ്റ്റർ (പ്രസിഡൻ്റ്), ബി സി രാധാകൃഷ്ണൻ (സെക്രട്ടറി), വേണുഗോപാലൻ ചൂരി ത്തോട് ( ട്രഷറർ) .