കാസര്‍ഗോഡ് : ലഹരി സൈബര്‍ ക്രൈം എന്നിവയ്‌ക്കെതിരെ എസ്എസ്എഫ് സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപനം ജില്ലയില്‍ 9 കേന്ദ്രങ്ങളിലായി നടന്നു.ലഹരി സൈബര്‍ ക്രൈം അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിലാണ് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കുക.വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ ക്രൈമുകളും ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്.എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഗൗരവത്തോടുകൂടി സമീപിക്കാന്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വലിയ ഗൗരവത്തോടുകൂടി കാണേണ്ടിയിരിക്കുന്നു.ഈ പ്രശ്‌നം മുന്‍നിര്‍ത്തി കൊണ്ടാണ് എസ് എസ് എഫ് കാമ്പയിന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.കാമ്പയിന്‍ ഭാഗമായി ഡിവിഷന്‍ സെക്ടര്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വിപുലമായ സമരപരിപാടികള്‍ സംഘടിപ്പിക്കും.ജില്ലയിലെ 9 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപനം സംസ്ഥാന ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഡിവിഷന്‍ സമര പ്രഖ്യാപനം എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നടന്ന സംഗമം എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എന്‍ ജാഫറും കുമ്പള ഡിവിഷനില്‍ നടന്ന സംഗമം എസ്എസ്എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരിയും ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുറഹ്‌മാന്‍ എരോള്‍,ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി,മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഅദി പൂങ്ങോട്,സെക്രട്ടറി മാരായ മന്‍ഷാദ് അഹ്‌സനി , മുര്‍ഷിദ് പുളിക്കൂര്‍ ,ഇര്‍ഷാദ് കളത്തൂര്‍, അബ്ദുല്‍ അസീസ് ഉപ്പള, ഹാഫില്‍ അബ്ദുല്ല ഹിമമി, സകരിയ അഹ്‌സനി, ഷാഹിദ് പെട്ടികുണ്ട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലായി സംസാരിച്ചു.