കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സമഹോത്സവത്തിന് തുടക്കമായി. ജനുവരി 22,23,24 തിയ്യതികളില്‍ നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 22ന് വൈകുന്നേരം അഞ്ചുമണിക്ക് പയംകുറ്റിയും ഏഴുമണിക്ക് മാതൃസമിതിയുടെ മെഗാ തിരുവാതിരയും മടപ്പുര പരിധിയിലെ ക്ലബ്ബുകളിലെ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങളും തുടര്‍ന്ന് മധു ബേഡ കത്തിന്റെ മരണമൊഴി എന്ന ഏക പാത്ര നാടകവും അരങ്ങേറി. 23ന് പുലര്‍ച്ചെ ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യ തന്ത്രികളുടെ കാര്‍മികതത്തില്‍ ഗണപതിഹോമം. വൈകിട്ട് പയംകുറ്റിയോടുകൂടി ദൈവത്തെ മലയിറക്കല്‍, ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടം എന്നിവയും നടക്കും.മഹോത്സവത്തിന്റെ ഭാഗമായി മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര യുവജന സമിതിയുടെ വര്‍ണ്ണശബളമായ തിരുമുല്‍ക്കാഴ്ച വരവും ശ്രീ മുത്തപ്പന്‍ വെള്ളാട്ടം തിരുമുല്‍ക്കാഴ്ച സ്വീകരിക്കലും ഉണ്ടാകും. തുടര്‍ന്ന് കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ് എന്നിവയയും24ന് പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദൈവത്തെ മലകയറ്റുന്ന തോടുകൂടി ഉത്സവത്തിന് സമാപനവുമാകും