കാഞ്ഞങ്ങാട് : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കാസറഗോഡ് ജില്ലാ വാര്‍ഷിക പരിശീലന പരിപാടി കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ച് നടന്നു. പരിശീലന പരിപാടി വകുപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ ബി. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സാറെക്ടര്‍ അഭിനേഷ് എസ് എസ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ ആര്‍, വി.എം അശോകന്‍ സിനിയര്‍ സിറ്റി ഓഫീസര്‍ എന്‍ എസ് ഒ കണ്ണൂര്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദ്വര എം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ആര്‍ജ്ജിതാ പി.വി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ ഓഫീസര്‍ രമേഷ് കുമാര്‍ പി.കെ സ്വാഗതവും, അഡീഷണല്‍ ജില്ലാ ഓഫീസര്‍ മധു പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പരിശീലന ക്ലാസ് റിസര്‍ച്ച് ഓഫീസര്‍ നിഖില്‍ എം, താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ – അബ്ദുല്‍ സലാം കെ. പി, റിസര്‍ച്ച് അസിസ്റ്റന്റ് വെങ്കപ്പനായിക്ക് ബി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ സുകുമാരന്‍ പിവി, ശ്രീകല വി എന്നിവര്‍ കൈകാര്യം ചെയ്തു