രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കലവറ ഘോഷയാത്രയോടുകൂടി തുടക്കമായി.ഇന്ന് 7.30 ന് ശാസ്ത്രീയ നൃത്ത അരങ്ങേറ്റം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
നാളെ രാവിലെ നടതുറക്കല്‍ ഗണപതി ഹോമം, ഉഷപൂജ 9 മണിക്ക് ആനപ്പന്തല്‍ ഉയര്‍ത്തല്‍, 9.15 ന് ലളിത സഹസ്രനാമം, 12 മണിക്ക് മഹാപൂജ. 6
മണിക്ക് എരുമക്കുളം ധര്‍മ്മശാസ്ത ഭജനമന്ദിരത്തില്‍ നിന്നും താപ്പൊലിയേന്തിയ ബാലികമാര്‍, മുത്തുകുടകള്‍ വിവിധ വാദ്യമേളങ്ങള്‍, വിവിധ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്ന വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര.
7 മണിക്ക് തിരു അത്താഴത്തിന് അരി അളക്കല്‍, 8 മണിക്ക് അത്താഴ പൂജ 9 മണിക്ക് നൃത്ത അരങ്ങേറ്റം. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
25 ന് രാവിലെ നടതുറക്കല്‍, ഗണപതി ഹോമം, ഉഷ പൂജ 9 മണിക്ക് ലളിത സഹസ്രനാമം, 10 മണിക്ക് പുല്ലാങ്കുഴല്‍ രാഗാര്‍ച്ചന, 12 മണിക്ക് മഹാപൂജ, 6 മണിക്ക് ദീപാരാധന തായമ്പക, 7.30 ന് ശാസ്ത്രിയ നൃത്ത വിരുന്ന്, 8.30 ന് വിവിധ കലാപരിപാടികള്‍. 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്. തുടര്‍ന്ന് നൃത്തോത്സവത്തോടുകൂടി മഹോത്സവം സമാപിക്കും.