മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ പുതുക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പ്രകാരം ഫൈനൽ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ ജനുവരി 27 ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷനുകൾ നൽകുന്നതിനും ഒഴിവാക്കുന്നതിനും ജനുവരി 30 മുതൽ ഫെബ്രുവരി 3 വൈകിട്ട് 5 വരെ അവസരമുണ്ട്. പ്രവേശനം നേടിയ കോളേജുകളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കാതെ ടി സി വാങ്ങാനുള്ള അവസാന തീയതി ഫെബ്രുവരി 2 വൈകുന്നേരം 5 മണി വരെയാണ്. അലോട്ട്മെന്റ് ഫെബ്രുവരി 5 ന് നടക്കും. അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 6 മുതൽ 9 വരെ പ്രവേശനം നേടാം. ഫോൺ: 0471-2525300.