രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണ സഹസ്രബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തിയിലേക്ക് എസ് കെഡിആര്‍ഡിപി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ എസ് കെ ഡി ആര്‍ ഡി പി വെള്ളരിക്കുണ്ട് ഓഫീസ് മാനേജരുടെ സാന്നിധ്യത്തില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അമൃത ഒരു ലക്ഷം രൂപയുടെ ഡിഡി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി മാധവന്‍ നായര്‍ക്ക് കൈമാറി ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.