കാസര്‍കോട്:നിര്‍മാണ തൊഴിലാളി യൂണിയന് എസ് ടി യുവിന്റെ 2025ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് സി എ ഇബ്രാഹിം എതിര്‍ത്തോടിന് ആദ്യ മെമ്പര്‍ഷിപ്പ് കൈമാറി.ജില്ലയിലെ 35 യൂണിറ്റുകളില്‍ നിന്നായി 6000 തൊഴിലാളികളെ ക്യാമ്പയിന് കാലയളവില്‍ എസ് ടി യു അംഗങ്ങള്‍ക്കും.
തൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഫെബ്രുവരി അഞ്ചിന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ തൊഴിലാളികളെ പങ്കെടുപ്പിക്കും.യോഗത്തില്‍ പ്രസിഡന്റ് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.പി ഐ എ ലത്തീഫ്,എല്‍ കെ ഇബ്രാഹിം,ഹനീഫ പാറ,ബി എ അബ്ദുല്‍ മജീദ്,എം കെ ഇബ്രാഹിം പൊവ്വല്‍,ശിഹാബ് റഹ്മാനിയ നഗര്‍,എസ് കെ അബ്ബാസലി,അബ്ദുല്‍ റഹ്മാന് കടമ്പള,മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ പ്രസംഗിച്ചു.