ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അടോട്ട് എ കെ ജി ഭവനില്‍ വെച്ച് നടന്നു.
അജാനൂര്‍:ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അട്ടോട്ട് എ കെ ജി ഭവനില്‍ വെച്ച് നടന്നു. വെള്ളിക്കോത്ത് ജംങ്ങഷനില്‍ ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍.രാജു കുശാല്‍നഗര്‍ പതാക ഉയര്‍ത്തി. സി ഐ ടി യു ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്ധന വില കുറയ്ക്കുക, മോട്ടോര്‍ വാഹന നിയമ ഭേദഗതി 2019 ലെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ ക്ഷേമനിധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍ പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ച് 24ന് നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക. വെള്ളിക്കോത്ത് – കിഴക്കുംകര റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുക, അടോട്ട് സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം പൊട്ടി പൊളിഞ്ഞ കെട്ടിടത്തില്‍ നിന്ന് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുക, സംസ്ഥാന ഹൈവേയിലെ ചാമണ്ഡിക്കുന്ന് ജംങ്ങ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഇല്ലാതാക്കുക. എന്നീ ആവശ്യങ്ങള്‍ അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍, ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍, ഏരിയ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, ഏരിയ കമ്മറ്റി അംഗങ്ങളായ സരസന്‍ പെരളം, കരുണാകരന്‍ ചാമണ്ഡിക്കുന്ന് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്തസാക്ഷി പ്രമേയം ഷാജി നോര്‍ത്ത്, അനുശോചന പ്രമേയം ഹരീഷ് പെരളം എന്നിവര്‍ അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ അവതരിപ്പിച്ചു. വരവ്- ചിലവ് കണക്കുകള്‍ ട്രഷര്‍ രാജീവന്‍ കണ്ണികുളങ്ങര അവതരിപ്പിച്ചു
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് – പി. ആര്‍. രാജു കുശാല്‍ നഗര്‍,
സെക്രട്ടറി – ഉണ്ണി പാലത്തിങ്കാല്‍,
വൈസ് പ്രസിഡണ്ട് – ഹരീഷ് പെരളം,
ജോയിന്റ് സെക്രട്ടറി – കൃപേഷ് ഇട്ടമ്മല്‍,
ട്രഷര്‍ – രാജീവന്‍ കണ്ണികുളങ്ങര എന്നിവരെ തെരെഞ്ഞെടുത്തു.