പൂടംകല്ല് പൊതുവിതര കേന്ദ്രത്തിന് മുമ്പില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ നടത്തി

രാജപുരം : സംസ്ഥാനത്തെ പൊതു വിതരണ കേന്ദ്രങ്ങളില്‍ ആവശ്യ ഭക്ഷ്യ ധന്യങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുന്നതിനാലും ഗോഡൗണുകളില്‍ നിന്നും പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിരുന്ന കരാറുകരുടെ സമരം മൂലം ജനുവരി 1 മുതല്‍ ബഹു ഭൂരിപക്ഷം റേഷന്‍ കടകളിലും അവശ്യഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാകാത്തതില്‍ സര്‍ക്കാരിന്റെ പിടിപ്പ് കേടില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂടംകല്ല് പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡിസിസി സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ പി.സി തോമസ്, ബാബു കദളിമറ്റം, വി കെ ബാലകൃഷ്ണന്‍ , പി എ ആലി , ബി അബ്ദുള്ള, ഒ ടി ചാക്കോ, സജി പ്ലാച്ചേരി, കെ ഗോപി, പ്രിയ ഷാജി, സെന്റി മോന്‍ മാത്യു, ഗീത പി, ടി പി പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *