കുറ്റിക്കോല്‍: യുവജ്യോതി ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തില്‍ എം.ടി, പി ജയചന്ദ്രന്‍ അനുസ്മരണവും ഗാനലാപനവും നടന്നു. ജി എച്ച് എസ് എസ് കുണ്ടംകുഴി അധ്യാപകനും യുവ സാഹിത്യകാരനുമായ ബിജു ജോസഫ് ഉല്‍ഘടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്തുത പരുപാടിയില്‍ ഗ്രന്ഥലയം സെക്രട്ടറി ആതിര അനില്‍ സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ആദ്യക്ഷത വഹിക്കുകയും ചെയ്തു . തുടര്‍ന്ന് കുട്ടിക്കോല്‍ ഗ്രാമപഞ്ചായത്ത് 14 വാര്‍ഡ് മെമ്പര്‍ അശ്വതി അജികുമാര്‍, വായനശാല വൈസ് പ്രസിഡന്റ് ഇ നാരായണന്‍ നായര്‍, ക്ലബ് സെക്രട്ടറി വി കെ സതീശന്‍, യുവജ്യോതി വനിതാ വിങ് പ്രസിഡന്റ് കൃഷ്ണമണി, വിനോദ് കെ എ, പ്രീത ടീച്ചര്‍, ശ്രീകാന്ത് ,പ്രമോദ് ചന്ദ്രന്‍,സുധീഷ് എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തുകയും ബിജു ജോസഫ്, പ്രീത ടീച്ചര്‍ ,വിനോദ് കെ എ, ശ്രീകാന്ത്, സുനില്‍, കരുണാകരന്‍, അംബിക പ്രമോദ് എന്നിവര്‍ ഗാനലാപനം നടത്തുകയും ചെയ്തു. സുരേഷ് കൊടകുഴി നന്ദി പ്രകാശിപ്പിച്ചു.