കാഞ്ഞങ്ങാട്: പാം മിങ്ങോത്തിന്റെ ആഭിമുഖ്യത്തില്‍ സാജന്‍ മെമ്മോറിയല്‍ അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ അമ്പലത്തറ മിങ്ങോത്ത് പ്രത്യേകം തയ്യാറാക്കിയ ഫള്‌ലറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
29 വൈകിട്ട് 7 ന് മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോസഫ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അമ്പലത്തറ അധ്യക്ഷന്‍ വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന്‍ മുഖ്യ അതിഥിയാവും. തുടര്‍ന്ന് ആദ്യകാല ബോളിബോള്‍ താരങ്ങളെ ആദരിക്കും. പുല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍, പഞ്ചായത്ത് അംഗങ്ങളായ സി കെ സവിത, എ വി കുഞ്ഞമ്പു, പാം പ്രസിഡന്റ് ബാലന്‍ കുന്നുമ്മല്‍, യു എ കമ്മിറ്റി അംഗം കെ വി വിനോദ് എന്നിവര്‍ ആശംസകള്‍ നേരും.
കെഎസ്ഇബി തിരുവനന്തപുരം, കസ്റ്റംസ്, ഇന്ത്യന്‍ ആര്‍മി, കര്‍ണാടക, തമിഴ്നാട് സംസ്ഥാന താരങ്ങള്‍, യൂണിവേഴ്സിറ്റി താരങ്ങള്‍ തുടങ്ങി പ്രധാന ഡിപ്പാര്‍ട്ട്‌മെന്റ്കളിലെ കളിക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളാണ് പ്രശസ്തമായ ആറ് ടീമുകള്‍ക്ക് വേണ്ടി
കളിക്കളത്തിലിറങ്ങുന്നത്. അഞ്ചു ദിവസം നടക്കുന്ന കായികമാമാങ്കത്തിന് മാറ്റുകൂട്ടുവാന്‍ വോളിബോളിന്റെ നാടായ അമ്പലത്തറ മിങ്ങോത്ത് വന്‍ ഒരുക്കങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കാണികള്‍ ഇരിക്കാന്‍ ഗ്യാലറികള്‍, വാഹന പാര്‍ക്കിങ്ങിനും തുടങ്ങി വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .സൗജന്യ നിരക്കിലാണ് പ്രവേശനം. എല്ലാ ദിവസവും വൈകിട്ട് എഴ് മണിക്കാണ് മല്‍സരം ആരംഭിക്കുക. 2 ന് രാത്രി അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ദാമോദരന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മജീദ് അമ്പലത്തറ,വര്‍ക്കിംഗ് ചെയര്‍മാന്‍ മനോജ് അമ്പലത്തറ, കണ്‍വീനര്‍ എം കെ സുനില്‍, വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍ അരീക്കര, പബ്ലിസിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മിങ്ങോത്ത്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കാനത്തില്‍,കണ്‍വീനര്‍ ബാബു കോട്ടപ്പാറ എന്നിവര്‍
സംബന്ധിച്ചു.
ഉദ്ഘാടന മല്‍സരങ്ങളില്‍ ഇഎംഎസ് സ്മാരക കലാ കായിക സമിതി, മിങ്ങോത്ത് (ഇന്ത്യന്‍ ആര്‍മി),റിയല്‍ ഏജന്‍സീസ് പാറപ്പള്ളി. (തമിഴ്നാട്, ചെരന്നെ യൂണിവേഴ്സിറ്റി താരങ്ങള്‍), പി.പി ബ്രദേഴ്സ് അമ്പലത്തറ (മുംബൈ സ്പൈ കേഴ്സ്), ജോളി കാനായി (യൂണിവേഴ്സിറ്റി താരങ്ങള്‍) ഏറ്റുമുട്ടും. 30ന് വി.ഇ.പി യു.എ.ഇ (സര്‍വീസ് താരങ്ങള്‍), പി.പി ബ്ര ദേഴ്സ് അമ്പലത്തറ, ബ്രദേഴ്സ് എതിര്‍ക്കയ (കെ.എസ്.ഇ.ബി), ഇഎംഎസ് സ്മാരക കലാ കായിക സമിതി, മിങ്ങോത്ത്. 31 ന് ജോളി കാനായി (യൂണിവേഴ്സിറ്റി താരങ്ങള്‍), വി.ഇ.പി യു.എ.ഇ, ബ്രദേഴ്സ് എതിര്‍ക്കയ, റിയല്‍ ഏജന്‍സീസ് പാറപ്പള്ളി (തമിഴ്നാട്, ചെന്നൈ യൂണിവേഴ്സിറ്റി താരങ്ങള്‍) ഫെബ്രു. ഒന്നിന് സെമി ഫൈനലും രണ്ടിന് ഫൈനലും നടക്കും.