പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ തലത്തിലുള്ള മാനേജ്‌മെന്റ് ഫെസ്റ്റ് – സത്വ 2025ന് തുടക്കമായി. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സൈന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സംസാരിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. അരവിന്ദ് ആര്‍. ഗജഘോഷ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ഡോ. റിനോജ് പി.കെ. നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ മാനേജ്മെന്റ് ഫെസ്റ്റില്‍ നാല്‍പ്പതിലധികം ടീമുകളാണ് പങ്കെടുക്കുന്നത്. ഇവരില്‍നിന്ന് മികച്ച മാനേജ്മെന്റ് ടീമിനെ തെരഞ്ഞെടുക്കും. മാര്‍ക്കറ്റിംഗ് ഗെയിം, ബിസിനസ് ക്വിസ്, ട്രഷര്‍ ഹണ്ട്, സ്പോട്ട് ഫോട്ടോഗ്രാഫി, ഫുട്ബോള്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും. ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.