ഒടയംചാല്‍: കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4 ,5 തിയ്യതികളില്‍ നടക്കും.
3 ന് രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, തുടര്‍ന്ന് കുളിച്ചു തോറ്റം, 10 മണിക്ക് അനുമോദന ചടങ്ങ് തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 4 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.
രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ 10 മണിക്ക് കലാസന്ധ്യ. 5 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട് വിളക്കിലരി . എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.