രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാള്‍ ജനുവരി 30,31 ഫെബ്രുവരി 1, 2 തിയ്യതികളില്‍

രാജപുരം : രാജപുരംതിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാള്‍ ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കും. 30 ന് വൈകിട്ട് 5 മണിക്ക് വികാരി ഫാ.ജോസ് അരിച്ചിറ കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -രാജപുരം ഫൊറോനയിലെ വികാരിമാര്‍, 7 മണിക്ക് നാടകം. 31 ന് കുടിയേറ്റ മാതാപിതാക്കളുടെ സ്മരണ ദിനം. രാവിലെ 6.30 ന് പരിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഫാ. ജോസ് മുളവനാല്‍ ഫൊറോന വികാരിമാര്‍. ഫെബ്രുവരി 1 ന് രാവിലെ 6.30 ന് പരിശുദ്ധ കുര്‍ബാന ഫാ.ആല്‍ബിന്‍ പുത്തന്‍പറമ്പില്‍, വൈകിട്ട് 4 മണിക്ക് വാദ്യമേളങ്ങള്‍ പള്ളിയില്‍, 5.30 ന് വാദ്യമേളങ്ങള്‍ പൂടംകല്ലില്‍, 6.30 ന് ലദീഞ്ഞ് ഫാ.റോജി മുകളേല്‍, 6.45 ന് തിരുക്കുടുംബത്തിന് പള്ളിയിലേക്ക് വരവേല്‍പ്പ് ഫാ. ടിനോ ചാമക്കാലായില്‍, 8.45 ന് തിരുനാള്‍ സന്ദേശം ഫാ.ജീന്‍സ് പ്ലാവ്‌നില്‍ക്കുംപറമ്പില്‍, 9 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസ് തറപ്പുതൊട്ടിയില്‍ തുടര്‍ന്ന് കപ്ലോന്‍ വാഴ്ച. വാദ്യമേളങ്ങള്‍. 2 ന് രാവിലെ 7 മണിക്ക് പരിശുദ്ധ കുര്‍ബാന. 10 മണിക്ക് തിരുനാള്‍ റാസ മുഖ്യകാര്‍മികന്‍ ഫാ. നിധിന്‍ വെട്ടിക്കാട്ടില്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്.

Leave a Reply

Your email address will not be published. Required fields are marked *