നടക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ‘നഗരസഭ’ വയല്‍ക്കോലം 1 മുതല്‍ 4 വരെ

കീഴൂര്‍ : നടക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ‘നഗരരസഭ’ പുനഃപ്രതിഷ്ഠ വയല്‍ക്കോല ഉത്സവം 1 മുതല്‍ 4 വരെ നടക്കും. 1 ന് വൈകുന്നേരം 6.30ന് കുറ്റിപൂജ. 2ന് 3 മണിക്ക് കീഴൂര്‍ ശാസ്താ ക്ഷേത്ര പരിസരത്ത് നിന്ന് കലവറ ഘോഷയാത്ര പുറപ്പെടും. 6.30 ന് ഉച്ചില്ലത്ത് പദ്മനാഭ തന്ത്രിയ്ക്ക് ആചാര്യ വരവേല്‍പ്പ്. 7 മുതല്‍ പ്രാസാദം, പള്ളിപ്പീഠ പരിഗ്രഹം, സുദര്‍ശന ഹോമം, പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘന ഹോമം. വാസ്തുബലി, ബിംബശുദ്ധി.
3ന് രാവിലെ 6.38നും 7.35നും മധ്യേ വിഷ്ണുമൂര്‍ത്തിയുടെയും ഗുളികന്റെയും പ്രതിഷ്ഠയും തുടര്‍ന്ന് സാനിധ്യ കലശ പൂജയും അഭിഷേകവും. 11ന് മഹാപൂജ. 12ന് പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ വൈകുണ്ഡംഗിരി വിഷ്ണുക്ഷേത്ര മാതൃസമിതിയുടെ ഭജന.
ഉച്ചയ്ക്ക് അന്നദാനം. 1.30ന് ചന്ദ്രഗിരി ശാരദ ഭജന സംഘത്തിന്റെ ഭജന, 2.30ന് അരമങ്ങാനം മൂകാംബിക സംഘത്തിന്റെ ഭജന, 3.30ന് ചെമ്പിരിക്ക ചന്ദ്രഗിരി ചന്ദ്രശേഖരക്ഷേത്ര സംഘത്തിന്റെ ഭജന.
4.30ന് ആദരിക്കല്‍. 6ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8ന് ശാന്തേരി മഹാമായ തറവാട്ടില്‍ നിന്ന് ഭണ്ഡാരം വരവ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും 9.30ന് കുളിച്ചുതോറ്റവും.
4ന് രാവിലെ 9.30ന് കളനാട് അമരാവതി രക്തേശ്വരി ക്ഷേത്ര സമിതിയുടെ ഭജന.
11ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് ഒറ്റക്കോലത്തിന് നാള്‍മരം മുറിക്കല്‍. 12.30 ന് ഗുളികന്‍ തെയ്യം. ഉച്ചയ്ക്ക് അന്നദാനവും 3ന് വിളക്കിലരിയോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *