പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്ന മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും 2 മുതല്‍
4 വരെ നടക്കും. 2ന് രാത്രി 7 ന് കാപ്പാളത്തിയമ്മ സ്ഥാനകല്ലിന്റെയും തേങ്ങാകല്ലിന്റെയും കുറ്റിപൊരിക്കല്‍ ചടങ്ങ്.
3ന് പുലര്‍ച്ചെ ഗണപതി ഹോമം. 7നും 7.35നും മധ്യേയാണ് കലശാട്ടും പുനഃപ്രതിഷ്ഠയും നടക്കുക. 11ന് കുതിര്‍മ്മല്‍ തറവാട്ടില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനം. 3.30ന് കുന്നുമ്മല്‍ ഗ്രൂപ്പിന്റെ തിരുവാതിരക്കളിയും തിരുവക്കോളി ടീമിന്റെ കൈകൊട്ടിക്കളിയും ഉണ്ടായിരിക്കും. 2.30 മുതല്‍ വിവിധ തെയ്യങ്ങളുടെ തിടങ്ങള്‍. രാത്രി 8.30ന് അന്നദാനം. 10ന് കുപ്പപഞ്ചുരുളിയുടെയും 12ന് പുലിചാമുണ്ഡിയുടെയും പുറപ്പാട്.
4ന് രാവിലെ 10ന് കുടുംബ പഞ്ചുരുളി, 11ന് കരിഞ്ചാമുണ്ഡിയമ്മ , 2ന് കാപ്പാളത്തിയമ്മ തെയ്യങ്ങളുടെ പുറപ്പാടുകള്‍. ഉച്ചയ്ക്ക് അന്നദാനം.
3 ന് ഗുളികന്‍ തെയ്യവും തുടര്‍ന്ന് ഗുരുകാരണവന്മാര്‍ക്കുള്ള വിളമ്പോടുകൂടി സമാപനം.